കുട്ടികളുണ്ടാകാൻ ആഗ്രഹിച്ചത് ഹോളിവുഡ് നടനൊപ്പം’; ദീപിക രൺവീറിനെ ഉപയോഗിക്കുന്നെന്ന് വിമർശനം By Abhinand Chandran Updated: Tuesday, October 31, 2023, 8:52 [IST] ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു രൺവീർ സിംഗും ദീപിക പദുകോണും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായ ഇരുവർക്കുമെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായി വിമർശനങ്ങൾ വരുന്നു. കോഫി വിത്ത് കരൺ എന്ന ഷോയിൽ ദീപികയും രൺവീറും നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇതിന് കാരണമായത്. പ്രണയത്തിന്റെ തുടക്ക നാളുകളിൽ തങ്ങൾ ഓപ്പൺ റിലേഷൻഷിപ്പിലായിരുന്നു എന്നാണ് ദീപിക വെളിപ്പെടുത്തിയത്.
മനസിൽ രൺവീറുമായി കമ്മിറ്റഡ് ആയിരുന്നെങ്കിലും മറ്റ് പലരെയും ഡേറ്റ് ചെയ്തിട്ടുണ്ട്. മുൻ പ്രണയങ്ങളിലെ മോശം അനുഭവങ്ങൾ കാരണമാണ് രൺവീറുമായുള്ള ബന്ധം തുടക്കത്തിൽ കാര്യമാക്കാതിരുന്നതെന്നും ദീപിക പദുകോൺ തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. രൺവീറിനോട് ദീപിക ഒരിക്കലും ആത്മാർത്ഥത കാണിച്ചിട്ടില്ലെന്നാണ് വിമർശകർ പറയുന്നത്.
ഇപ്പോഴിതാ ദീപികയുടെ പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹോളിവുഡ് നടൻ വിൻ ഡീസലിനൊപ്പമുള്ള അഭിമുഖമാണിത്. 2017 ൽ പുറത്തിറങ്ങിയ എക്സ്എക്സ്എക്സ്: റിട്ടേൺ ഓഫ് സാൻഡർ കേജ് എന്ന ഹോളിവുഡ് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു ദീപികയും വിൻഡീസലും.
നിങ്ങൾ തമ്മിൽ പ്രണയമുണ്ടോ എന്ന് അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ ദീപിക ഇത് നിഷേധിച്ചില്ല. തീയില്ലാതെ പുകയുണ്ടാവില്ലെന്നാണ് ദീപിക നൽകിയ മറുപടി. എന്റെ മനസിൽ ഞങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്, ഞങ്ങൾക്ക് കുട്ടികളുണ്ട്, പക്ഷെ അതെല്ലാം തന്റെ മനസിൽ മാത്രമാണെന്നും ദീപിക പറഞ്ഞു. ദീപികയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിൽ രൺവീർ പറഞ്ഞത് 2016 ൽ രഹസ്യമായി ദീപികയും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞെന്നാണ്. ഇതിന് ശേഷമാണ് ദീപിക വിൻ ഡീസലിനൊക്കെക്കുറിച്ച് ഇങ്ങനെ സംസാരിച്ചത്. ഹോളിവുഡ് നടനൊപ്പം കുട്ടികളുണ്ടാകാനാണ് ദീപിക ആഗ്രഹിച്ചതെന്നും രൺവീറിനോട് ആത്മാർത്ഥത കാണിച്ചിട്ടില്ലെന്നും വിമർശകർ പറയുന്നു. ദീപികയുടെ വാക്കുകളിൽ രൺവീറിനോട് താൽപര്യമില്ലാത്തത് പോലെയാണ് തോന്നുന്നതെന്ന് പല അഭിമുഖങ്ങളും ചൂണ്ടിക്കാട്ടി വിമർശനം വരുന്നുണ്ട്.
നിലവിലെ വിവാദങ്ങളോട് ദീപികയോ രൺവീറോ പ്രതികരിച്ചിട്ടില്ല. 2018 ലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. 2013 ൽ രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒരു ഘട്ടത്തിൽ നടി വിഷാദരോഗത്തിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും രൺവീർ ആശ്വാസമായി ഒപ്പമുണ്ടായിരുന്നു. രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീർ സിംഗുമായി അടുക്കുന്നത്. കോഫി വിത്ത് കരണിൽ രൺവീർ സിംഗ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. തന്റെ വിവാഹ പ്രൊപ്പോസലിന് ദീപിക സമ്മതം പറഞ്ഞപ്പോൾ നടിയുടെ അമ്മ ഉജ്ജ്വല പദുകോൺ ഞെട്ടിയെന്നും അമ്മയുടെ മതിപ്പ് നേടാൻ തനിക്കൊരുപാട് ശ്രമിക്കേണ്ടി വന്നെന്നും രൺവീർ സിംഗ് പറയുന്നുണ്ട്. അതേസമയം ഇപ്പോൾ ദീപികയുടെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളവരിൽ ഒരാളാണ് താനെന്നും രൺവീർ സിംഗ് വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് ദീപികയും രൺവീർ സിംഗും. ദീപിക പദുകോണിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫൈറ്റർ, കൽക്കി എഡി 2989 എന്നീ സിനിമകളാണ് റിലീസ് ചെയ്യാനുള്ളത്. ഫൈറ്ററിൽ ഹൃതിക് റോഷനാെപ്പമാണ് ദീപിക അഭിനയിക്കുന്നത്. കൽക്കിയിൽ പ്രഭാസാണ് നായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]