പാലക്കാട്> പാലക്കാട് മോയൻ സ്കൂളിൽ ഡോ നീനാ പ്രസാദിന്റെ നൃത്തം താൻ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസ്സപ്പെടുത്തിയതിൽ തനിക്ക് പങ്കില്ലെന്നും ഇതേച്ചൊല്ലി കോടതിവളപ്പിലെ അഭിഭാഷകപ്രതിഷേധം നിയമവിരുദ്ധമാണെന്നും കലാം പാഷ ബാർ അസോസിയേഷന് അയച്ച കത്തിൽ പറയുന്നു.
പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ കെ സുധീറിന് അയച്ച കത്തിലാണ് കലാം പാഷയുടെ വിശദീകരണം. നൃത്തം തടസ്സപ്പെടുത്താൻ താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല.
തന്റെ ജീവനക്കാരിൽ ഒരാൾ പാലക്കാട് ഡിവൈഎസ്പിയോട് പരിപാടിയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ആറു വർഷം കർണാടിക് സംഗീതവും ഭരതനാട്യവും പഠിച്ച ആളാണെന്നും അതിനാൽ കലകളോട് താൻ വിദ്വേഷം പ്രകടിപ്പിക്കില്ല.
വിഷയത്തെ മതപരമായി കണ്ടതിൽ വേദനയുണ്ടാക്കുന്നുവെന്നും കലാംപാഷ കത്തിൽ പറയുന്നു. കോടതിവളപ്പിൽ ഉറക്കെ മുദ്രാവാക്യം വിളിച്ച് മറ്റ് ജീവനക്കാരെ അലോസരപ്പെടുത്തുന്ന നടപടി ശരിയല്ല.
പ്രതിഷേധം ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയതല്ലെന്നാണ് തന്റെ വിശ്വാസം. ഇത്തരം നടപടി ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജഡ്ജി കലാംപാഷ പറഞ്ഞു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]