
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ എം വെങ്കയ്യ നായിഡുവിന്റെ ചോദ്യത്തിന് സുരേഷ് ഗോപി നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി. വ്യാഴാഴ്ച പ്രത്യേക പരാമര്‍ശ(സ്പെഷ്യല്‍ മെന്‍ഷന്‍)ത്തിന് എഴുന്നേറ്റപ്പോഴായിരുന്നു സുരേഷ് ഗോപിയോടുള്ള വെങ്കയ്യ നായിഡുവിന്റെ ചോദ്യം. ‘ഇത് താടിയാണോ മാസ്ക് ആണോ?’ എന്ന് ഉപരാഷ്ട്രപതി ചോദിച്ചത് സഭയില്‍ ചരിപടര്‍ത്തി.
സുരേഷ് ഗോപിയുടെ പുതിയ ലുക്ക് കണ്ടായിരുന്നു അദ്ദേഹത്തിന്റെ സംശയം. തുടര്‍ന്ന് താടിയാണെന്നും ഇത് ‘എന്റെ പുതിയ ലുക്ക് സര്’ എന്നും സുരേഷ് ഗോപി മറുപടി നല്കി. ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് അസോസിയേഷന് നേരിടുന്ന ചില ബുദ്ധിമുട്ടുകളായിരുന്നു സുരേഷ് ഗോപി രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]