മൂന്നാര്‍: ആനത്താരയില്‍ എത്തിയ ട്രാക്ടര്‍ കുത്തി മറിച്ച് കുഴിയിലെറിഞ്ഞ് മൂന്നാറിലെ പടയപ്പ. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മൂന്നാറിലാണ് സംഭവം.
കൊളുന്തുമായി തൊഴിലാളികള്‍ ട്രാക്ടറില്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇത് അനത്താരിയായിരുന്നു.
അങ്ങനെ തൊഴിലാളികള്‍ ട്രാക്ടറുമായി പോകുന്ന വഴിക്ക് ദേ നില്ക്കുന്നു മൂന്നാറിലെ പടയപ്പ. ഇതോടെ ഡ്രൈവര്‍ സെല്‍വനും മറ്റ് തൊഴിലാളികളും ഇറങ്ങിയോടി.
എന്നാല്‍ തന്റെ വഴിയില്‍ ട്രാക്ടര്‍ കണ്ടതോടെ പടയപ്പയ്ക്ക് കലി കയറി. ഇതോടെ പടയപ്പ കൊളുന്തടക്കമുള്ള ട്രാക്ടര്‍ കുത്തി അടുത്തുള്ള 50 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് കുത്തി മറിച്ചിട്ടു.
തുടര്‍ന്ന് മണിക്കൂറുകളോളം പടയപ്പ നിന്നടത്ത് തന്നെ നിന്നു. പടയപ്പ പിന്വാങ്ങില്ലന്ന് മനസിലായ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്.
മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി.
പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്. പടയപ്പ പൊതുവെ ഉപദ്രവകാരിയല്ല.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]