ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ദിലീപിന് പുറമേ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മുഖ്യമായ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടി നൂറിന് ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്തു പ്രവര്‍ത്തിച്ചു പോരുകയാണ് ധനഞ്ജയ്. വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ഒരു മാസ് ഫണ്‍ ആക്ഷന്‍ അഡ്വഞ്ചര്മാഡ്നെസ് സിനിമയായിരിക്കുമിത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരുകയും അഭിനേതാക്കളുടേയുംനിര്ണ്ണയം പൂര്‍ത്തിയായി വരുന്നു. കോ- പ്രൊഡ്യൂസേര്‍സ് . വി.സി. പ്രവീണ്‍ – ബൈജു ഗോപാലന്. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ കണ്ട്രോളര് – സുരേഷ് മിത്രക്കരി. പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചാണു നടക്കുന്നത്. വാഴൂര്‍ ജോസ്. ഫോട്ടോ – ബിജിത്ത് ധര്‍മ്മടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]