
മൃണാള്‍ താക്കൂര്‍ പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച് നായികയാണ്. മൃണാള്‍ താക്കൂര്‍ നായികയാകുന്ന പുതിയ ചിത്രമായി റിലീസാകാനുള്ളത് തെലുങ്കില്‍ നിന്നുള്ള ഹായ് നണ്ണായാണ്. നാനിയാണ് നായകനായി എത്തുന്നത്. മൃണാള്‍ താക്കൂറിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയ നാനിയോട് ഇത്രയ്ക്ക് വേണോ എന്ന് ആരാധകരില്‍ ചിലരും ചോദിക്കുന്നു.
രസകരമായ അനുഭവം മാത്രമല്ല ഒരു ചിത്രത്തില്‍ മൃണാള്‍ താക്കുറിന്റെ നായകനായി എത്തുക എന്നാണ് നാനി അഭിപ്രായപ്പെടുന്നത്. സര്‍ഗാത്മകമായ ഒരു സംതൃപ്തിയാണ് ലഭിക്കുന്നത്. എല്ലാം നല്ലതായി അനുഭവപ്പെടുന്നു. മൃണാള്‍ താക്കൂര്‍ എക്സ് ഫാക്ടറാണെന്നും പറയുന്ന നാനി നടിയുടെ കഴിവ് അനുഗ്രഹീതമാണെന്നും മോണിറ്ററില്‍ നോക്കുമ്പോള്‍ അദ്ഭുതപ്പെടാറുണ്ട് എന്നും വ്യക്തമാക്കുന്നു.
റീടേക്ക് എടുക്കണമെന്ന് ചിലപ്പോഴൊക്കെ ആവശ്യമുണ്ടാകാറുണ്ട്. എന്നാല്‍ മോണിറ്റര്‍ നോക്കുമ്പോഴാണ് ആ രംഗത്ത് ഇനി ഒന്നും മെച്ചപ്പെടുത്താൻ ഇല്ലെന്ന് മനസിലാകുക എന്നും നാനി വ്യക്തമാക്കുന്നു. നാനിയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്താറുണ്ട് ഹായ് നണ്ണായിലെ നായിക മൃണാള്‍ താക്കൂറും. നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ചുള്ള സിനിമയായ ഹായ നണ്ണാ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.
ഒരു അച്ഛന്റെ വേഷത്തിലാണ് നാനി ചിത്രത്തില്‍ എത്തുന്നതെന്നതിനാല്‍ തമിഴില്‍ അടുത്തകാലത്ത് ഹിറ്റായ ഡാഡയുടെ റീമേക്കാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായെങ്കിലും അവ നിഷേധിച്ച നടൻ ഇത് ഒറിജിനലാണ് വ്യക്തമാക്കിയിരുന്നു. ഹായ് നണ്ണായില് മൃണാള്‍ താക്കൂറിന്റെ കഥാപാത്രവുമായി നാനി പ്രണയത്തിലാകുകയും പിന്നീട് സംഭവിക്കുന്ന ചില സംഘര്‍ഷങ്ങളും അത് എങ്ങനെ മറികടക്കുന്നു എന്നതുമാണ് ആസ്വാദ്യകരവും ഉദ്വേഗജനകവും ആക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ഷൌര്യൂവാണ്. ഡിസംബര്‍ 21നാണ് റിലീസ്.
Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 1, 2023, 10:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]