
കൊല്‍ക്കത്ത: ഇന്ത്യ താരം വിരാട് കോലിക്ക 35-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന് വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്. നവംബര്‍ അഞ്ചിനാണ് വിരാട് കോലി 35-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ലോകകപ്പില്‍ ഇതേ ദിവസം ഇന്ത്യ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നുമുണ്ട്. കരിയറില്‍ ആദ്യമായാണ് വിരാട് കോലി പിറന്നാള്‍ ദിനത്തില്‍ മത്സരത്തിനിറങ്ങുന്നത്.
വ്യക്തിപരമായി താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെങ്കിലും വിരാട് കോലിക്ക് 35-ാം പിറന്നാളിന് മുന്‍കൂറായി ആശംസ നേരുന്നുവെന്ന് ബംഗ്ലാദേശിനെതിരായ മത്സരശേഷം ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ റിസ്വാന് പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ കോലി 49-ാം ഏകദിന സെഞ്ചുറി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ ലോകകപ്പില്‍ തന്നെ സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി 50 സെഞ്ചുറികളെന്ന അപൂര്‍വനേട്ടം സ്വന്തമാക്കുമെന്നും റിസ്വാന് പ്രതീക്ഷ പങ്കുവെച്ചു.
എന്നാല്‍ റിസ്വാനൊപ്പമുണ്ടായിരുന്ന പാക് നായകന് ബാബര്‍ അസം കോലിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കാന്‍ തയാറായില്ല. വിരാട് കോലിയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കാനാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഒരുങ്ങുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തുന്നവര്‍ക്കായി കോലിയുടെ 70000ത്തോളം മുഖംമൂടികള്‍ വിതരണം ചെയ്യുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു.
ഏകദിന വിക്കറ്റ് വേട്ടയില്‍ അതിവേഗം 100, ഷഹീന് അഫ്രീദിക്ക് റെക്കോര്‍ഡ്, ലോകകപ്പിലും ഒന്നാമത്
ലോകകപ്പില്‍ നാളെ ശ്രീലങ്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. നാളെ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പാക്കാം. അഞ്ചിന് ദക്ഷിണാഫ്രിക്കയും 12ന് നെതര്‍ലന്‍ഡ്സുമാണ് ലോകകപ്പില്‍ ഇനി ഇന്ത്യക്ക് നേരിടാനുള്ളത്. ഇതുവരെ കളിച്ച ആറു കളികളും ജയിച്ച ഇന്ത്യ 12 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്നലെ ബംഗ്ലാദേശിനെതിരെ ജയിച്ചെങ്കിലും അതിന് മുമ്പ് തുടര്‍ച്ചയായി നാലുകളികള്‍ തോറ്റതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 1, 2023, 10:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]