
റിയാദ്: ദക്ഷിണ സൗദിയിലെ അൽബാഹയിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫറിെൻറ (48) മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് അൽബാഹയിലെ അൽഷഫാ മഖ്ബറയിൽ ഖബറടക്കി. 24 വർഷമായി പ്രവാസിയായിരുന്ന ജാഫർ അൽബാഹയിലെ ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായിരുന്നു.
സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ ജാഫർ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സൗദി പൗരനും പാക്കിസ്ഥാൻ സ്വദേശിയും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാലു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജാഫർ നാട്ടിൽനിന്ന് തിരിച്ചെത്തിയത്.
ഒരുമാസം മുമ്പാണ് ഇദ്ദേഹത്തിെൻറ ഭാര്യ ഷമീറയും ഇളയ മകൾ മിർസ ഫാത്തിമയും സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയത്. മറ്റു രണ്ടു മക്കളായ മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ), പ്ലസ് വൺ വിദ്യാർഥിയായ മുഹ്സിൻ ജാഫർ എന്നിവർ നാട്ടിലാണ്. പിതാവ്: പരേതനായ മച്ചിങ്ങൽ അസൈനാർ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഫർസാന.
Read Also –
Last Updated Nov 1, 2023, 12:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]