
ചെന്നൈ: നയന്‍താര നായികയാകുന്ന പുതിയ ചിത്രം അന്നപൂർണി ഡിസംബര്‍ 1ന് റിലീസാകും. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സീസ്റ്റുഡിയോ, ട്രെഡന്റ് ആര്‍ട്സ്, നാട്ട് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍മ്മിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. അത് തന്നെയാണ് ടീസറും വ്യക്തമാക്കുന്നത്. ട്രിച്ചിയിലെ ശ്രീരംഗമാണ് ടീസറില്‍ കാണിക്കുന്നത്. ഒരു അഗ്രഹാരത്തിൽ പരമ്പരാഗത ബ്രാഹ്മണ കുടുംബം താമസിക്കുന്ന ഒരു ചെറിയ വീടിലേക്കാണ് കാഴ്ച പോകുന്നത്. കുടുംബാംഗങ്ങൾ അവരുടെ ആരാധനാ ജോലികളിൽ മുഴുകിയിരിക്കുന്നതിനാൽ, ഒടുവിൽ നയൻതാരയുടെ കഥാപാത്രത്തെ കാണിക്കുന്നു.
ബിസ്നസ് മാനേജ്മെന്റ് പുസ്തകം പഠിക്കുന്ന രീതിയിലാണ് നയന്‍സിനെ കാണിക്കുന്നത്. എന്നാല്‍ ബുക്കിനുള്ളില്‍ യഥാർത്ഥത്തിൽ ചിക്കന്‍ കറിയുടെ പാചകക്കുറിപ്പ് മറച്ച് വച്ച് വായിക്കുകയാണ് നയന്‍താര. പരമ്പരാഗത ദാവണി ലുക്കിലാണ് നയന്‍താര കാണപ്പെടുന്നത്. ഈ കഥാപാത്രത്തിന്റെ പേര് അന്നപൂർണിയാണെന്നും അവസാനം വ്യക്തമാകുന്നു. എം എസ് സുബ്ബുലക്ഷ്മിയുടെ രംഗപുര വിഹാരയാണ് ടീസറിന്റെ ബാക് ഗ്രൌണ്ടില്.
ഇരൈവനാണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജയം രവി നായകനായി എത്തിയ ഈ ത്രില്ലര്‍ ചിത്രത്തില്‍ നായിക വേഷത്തിലായിരുന്നു നയന്‍താര. അതിന് മുന്‍പ് ഷാരൂഖ് അറ്റ്ലി ചിത്രം ജവാനിലാണ് നയന്‍താര അഭിനയിച്ചത്. ഇതില്‍ നര്‍മ്മദ എന്ന ആക്ഷന്‍ റോളിലാണ് നയന്‍താര എത്തിയത്. ചിത്രം ബോക്സോഫീസില്‍ 1000 കോടിയോളം നേടിയിട്ടുണ്ട്.
Last Updated Oct 31, 2023, 7:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]