
ന്യൂഡൽഹി: കാലുകൾ കൊണ്ട് വിസ്മയം തീർത്ത ആയുഷ് കുണ്ഡലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആയുഷിനൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം ശ്രദ്ധനേടുന്നത്. കാൽവിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ആയുഷിനെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ആയുഷിനെ ട്വിറ്ററിൽ പിന്തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഇന്ന് തനിക്ക് മറക്കാനാകാത്ത ദിവസമാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ആയുഷിനെ അഭിനന്ദിച്ചത്. കാൽ വിരൽ കൊണ്ട് വരച്ച സ്വാമി വിവേകാനന്ദയുടെ ചിത്രമാണ് ആയുഷ് പ്രധാനമന്ത്രിയ്ക്ക് നൽകിയത്. ആയുഷ് പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ്. മദ്ധ്യപ്രദേശിൽ നിന്നാണ് പ്രധാനമന്ത്രിയെ കാണാൻ ആയുഷ് ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ഇന്ന് ആയുഷ് കുണ്ഡലിനെ പരിചയപ്പെട്ടിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണിന്ന്. ആയുഷ് ചിത്രരചനയിൽ പ്രാവിണ്യം നേടിയതും, കാൽ വിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നതും എല്ലാവർക്കും പ്രചോദനമാണ്. ഈ പ്രചോദനം നിലനിർത്താൻ ഞാനും ആയുഷിനെ പിന്തുടരുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഖാർഗോൺ ജില്ലയിലെ ബിർവ നഗർ സ്വദേശിയാണ് ആയുഷ്. നേരത്തെയും ആയുഷ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ജന്മനാ വൈകല്യമുള്ളയാളാണ് ആയുഷ്. നിൽക്കാനോ സംസാരിക്കാനോ ആയുഷിനാകില്ല. എന്നാൽ ഇത്രയൊക്കെ പരിമിതികൾ ഉണ്ടെങ്കിൽ പോലും കാലുകൾ കൊണ്ടുള്ള ചിത്ര രചനയിൽ സമർത്ഥനാണ് ആയുഷ്. ബോളിവുഡ് താരം അമിതാഭ് ബച്ചനും ആയുഷിന്റെ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്.
The post കാലുകൾ കൊണ്ട് വിസ്മയം തീർത്ത ആയുഷ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]