

കോട്ടയത്ത് കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മേലുകാവ് സെന്ററില്‍ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ആര്‍ക്കും തന്നെ പരിക്കില്ല. എന്നാൽ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞു ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]