
First Published Oct 30, 2023, 10:30 PM IST മസ്കറ്റ്: മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച നടത്തിയ രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ. മസ്കറ്റ് ഗവര്‍ണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ കേബിളുകൾ മോഷ്ടിച്ച നാല് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സീബ് വിലായത്തിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ച കുറ്റത്തിനാണ് നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് സംഘവുമായി സഹകരിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്.
പൊലീസ് പിടിയിലായ നാലുപേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. Read Also – നാടുകടത്തപ്പെട്ട
വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി അധികൃതര്‍ മസ്കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്: മസ്കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. വെബ്സൈറ്റില്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുണ്ടാവുക.
നേരത്തെ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകള്‍ മാത്രമാണ് നടത്തുകയെന്നാണ് കമ്പനി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസുകളുള്ളത്.
വ്യാഴാഴ്ച രണ്ട് സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ രണ്ടാം സര്‍വീസിനാണ് സമയത്തില്‍ മാറ്റമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 11.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 05.05ന് കോഴിക്കോടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വീസും ഉച്ചയ്ക്ക് 11.40ന് പുറപ്പെട്ട് വൈകിട്ട് 05.05ന് കോഴിക്കോടേത്തും.
കോഴിക്കോട് നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്കറ്റിലേക്ക് സര്‍വീസുള്ളത്. ശനി, വ്യാഴം ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് 8.10ന് പുറപ്പെടുന്ന വിമാനം 10.40ന് എത്തും.
തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1.50നാണ് മസ്കറ്റില്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 3.30ന് എത്തും.
മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങളും തുടരും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം… Last Updated Oct 30, 2023, 10:53 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]