

വണ്ടിപ്പെരിയാർ എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയെ മാനേജരും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി; യുവതി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിൽ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാര്‍: മൗണ്ട് എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയെ എസ്റ്റേറ്റ് മാനേജരും ഫീല്‍ഡ് ഓഫീസറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
എസ്റ്റേറ്റ് വക സ്ഥലം കൈയേറിയെന്ന് ആരോപിച്ച് എം.കെ. ഭവനില്‍ മണിയുടെ ഭാര്യ റൂബി(35)യ്ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. എസ്റ്റേറ്റ് മാനേജര്‍ അഭിഷേക്, ഫീല്‍ഡ് ഓഫീസര്‍ രാജന് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുവതി വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]