മലയാളിയുടെ എക്കാലവും പ്രിയപ്പെട്ട താര ജോഡികളിലൊന്നാണ് ജയറാമും പാര്‍വതിയും. ഒട്ടേറെ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം പാര്‍വതിയും ജയറാമും വിവാഹിതരായി. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. സിനിമയില്‍ സജീവമാണ് കാളിദാസ്. മോഡലിംങ് രംഗത്താണ് മാളവിക ചുവടുറപ്പിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. മാളവികയുടെ ഏറ്റവും പുതിയ സ്റ്റോറിയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ആശംസ നേരുന്ന സ്റ്റോറിയാണ് മാളവിക പങ്കുവച്ചത്. സ്റ്റോറിയിലുള്ള വ്യക്തി മാളവികയുടെ കാമുകനാണെന്നാണ് അഭ്യൂഹം.
‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല, തീരുമാനം, നിനക്ക് പിറന്നാളാശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് മാളവിക ഫോട്ടോയ്ക്ക് കുറിച്ചിരിക്കുന്നത്.
നേരത്തെ ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും പോസ്റ്റുമാണ് മാളവിക പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്ട് കൈകള്‍ ചേര്‍ത്തുവെച്ചൊരു ചിത്രമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ യുവാവിനൊപ്പം ചേര്‍ന്നു നില്ക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചു. ഇരുവരും മുഖാമുഖം നില്ക്കുന്നതിനാല് യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല. . ‘സ്വപ്നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊയായിരുന്നു മാളവിക ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കാളിദാസ് പങ്കുവെച്ച കമന്റും പ്രണയവാർത്തയ്ക്ക് ബലം നല്കി. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതിനൊപ്പം ഹൃദയത്തിന്റെ സ്മൈലിയുമുണ്ട്. തരിണിയും ഹൃദയ സ്മൈലികള് കമന്റ് ചെയ്തിട്ടുണ്ട്. ‘ചക്കിക്കുട്ടാ’ എന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.
പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ച മാളവിക സിനിമയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അഭിനയിച്ച ‘മായം സെയ്തായ് പൂവേ’ എന്ന തമിഴ് മ്യൂസിക് വീഡിയോ ചര്‍ച്ചയായിരുന്നു. നടന് അശോക് സെല്വനായിരുന്നു ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ നായകന്. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]