
മട്ടാഞ്ചേരി> കൊച്ചി അഴിമുഖത്ത് മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി. വ്യാഴം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.കൊച്ചി തുറമുഖത്ത് നിന്ന് കടലില്‍ ആഴം കൂട്ടുന്നതിനായി പോകുന്ന മണ്ണുമാന്തിക്കപ്പലാണ് നിയന്തണം
വിട്ട് ഒഴുകിയത്. ഒഴുക്കില്‍ അകപ്പെട്ട കപ്പല്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മണ്ണില്‍ ഇടിച്ചുകയറി. ഇവിടെ ഉണ്ടായിരുന്ന തങ്കം എന്ന പേരുള്ള ചീനവലയും തകര്‍ന്നു.
ഡ്രഡ്ജിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ മണ്ണുമാന്തിക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തുറമുഖത്ത് നിന്ന് ചെളി കോരി, കടലില്‍ കളയുന്നതിനായി പോകവേ കപ്പലിന്റെ എഞ്ചിന് തകരാറാവുകയായിരുന്നു. തുടര്‍ന്ന് പുറംകടലിലേക്ക് ഒഴുകുകയായിരുന്നു. ഈ സമയം മറ്റു കപ്പലുകള്‍ തീരത്തേക്ക് വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴുവായി.
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് എസ് ഐ ഷാജിയുടെ നേതൃത്വത്തില്‍ തുറമുഖ ട്രസ്റ്റിന്റെ ടഗ് എത്തിച്ച് കെട്ടിവലിച്ച് രാത്രിയോടെ കൊച്ചി തുറമുഖ ബര്‍ത്തിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]