
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്ത് കെ റെയില്‍ കല്ല് സ്ഥാപിച്ചെന്ന് ബിജെപി. ക്ലിഫ് ഹൗസിന്റെ മതില് ചാടിക്കടന്നാണ് ആറ് പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് വിഡിയോയും അവര്‍ പുറത്തുവിട്ടു. എന്നാല്‍, ക്ലിഫ് ഹൗസിന് പിന്നില്‍ അല്ലെന്നും കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്നിലാണ് കല്ലിട്ടതെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്നതിനുശേഷമാണ് പോലീസ് സംഭവം അറിഞ്ഞതുതന്നെ. ക്ലിഫ് ഹൗസ് വളപ്പില്‍ തന്നെയാണ് കൃഷിമന്ത്രിയുടെ വസതിയും. അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്നിലെ ഗേറ്റ് ചാടിക്കടന്നാണ് പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലാണ് കെ റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ഇട്ടത്.
ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില് ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ബിജെപി ജില്ല പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടക്കുമ്പോഴാണ് ആറംഗ സംഘം ക്ലിഫ് ഹൗസ് വളപ്പില്‍ കടന്ന് കല്ല് സ്ഥാപിച്ചത്. പല വീടുകളുടെയും അടുക്കള ഭാഗത്താണ് കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വസതിയുടെ അടുക്കള പരിസരത്ത് പ്രതീകാത്മകമായി കല്ലിട്ടതെന്നും വി.വി. രാജേഷ് പറഞ്ഞു.
ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ് ഹൗസില്‍ സ്ഥാപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിഴുതെടുക്കുന്ന കല്ലുകള്‍ വരും ദിവസങ്ങളില്‍ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]