

സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തരുത്’; നടപടിയുണ്ടാകുമെന്ന് ഡിജിപി
സ്വന്തം ലേഖകൻ
കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങൾ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്.
കളമശേരിയിലേത് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ഡിജിപിയുടെ മുന്നറിയിപ്പ്. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. സോഷ്യല്‍മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തരുത്. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേര് ചികിത്സയില്‍ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]