
്ഗ്വാളിയോര്: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് ചൊല്ല്. അത് അടിവരയിട്ട് മധ്യപ്രദേശില്‍ നിന്നൊരു ജീവിതകഥ.
മോറേന ജില്ലയില്‍ താമസിക്കുന്ന ബോലുവും രാംകലിയുമാണ് ഈ അപൂര്‍വ്വ പ്രണയ കഥയിലെ നായകനും നായികയും. 28കാരനായ ബോലുവും 67കാരിയായ രാംകലിയും അനുരാഗബദ്ധരാണ്. എങ്കിലും ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ല. പക്ഷേ, ഒരുമിച്ച് ജീവിക്കണം. ആരും തടസം സൃഷ്ടിക്കാതെ ഒരുമിച്ച് ജീവിക്കണം. ഇതിലേക്കായി ഗ്വാളിയര്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇരുവരും. ലിവിന് റിലേഷന്‍ഷിപ്പ് രേഖകള്‍ക്ക് സാധുത നേടുകയാണ് കമിതാക്കളുടെ ലക്ഷ്യം.
ഇത്തരത്തിലെ കമിതാക്കള്‍ നല്കുന്ന രേഖകളെ സാക്ഷ്യപ്പെടുത്താറുണ്ടെങ്കിലും നിയമപരമായി നിലനില്‍പ്പില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഏതായാലും ബോലുവിന്റെയും രാംകലിയുടെയും ഇഷ്ടത്തിന് ആരും എതിരു നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]