
നിലമ്പൂർ> ഇ കെ അയമു സ്മാരക ട്രസ്റ്റ് നാടകരംഗത്തെ സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ അവാർഡിന് കരിവള്ളൂർ മുരളി അർഹനായി. ആലങ്കോട് ലീലാകൃഷ്ണൻ, ഇ പി രാജഗോപാലൻ, നിലമ്പൂർ ആയിഷ എന്നിവർ ഉൾപ്പെട്ടെ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
നവോത്ഥാന നാടകവേദിയെ പുരോഗമനപരമായ പുതിയ രാഷ്ട്രീയ പാന്ഥാവിലേക്ക് സർഗ്ഗാത്മകമായി വഴിതിരിച്ചു വിട്ടുവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാടക പ്രതിഭയായ കരിവള്ളൂർ മുരളി നാലു പതിറ്റാണ്ടിലെറെ കാലമായി ജനകീയ നാടക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ വഹിച്ചകൊണ്ടിരിക്കുന്ന ക്രിയാത്മകവും സംഘാടനപരവുമായ വഹിച്ച പങ്ക് അതുല്യമാണെന്നും ജൂറി അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]