
കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയോട് വിയോജിപ്പുള്ള പഴയകാല പ്രവർത്തകരുടെ വിപുലയോഗം മെയ് ആദ്യം ചേരും. കോഴിക്കോടാകും യോഗം. മതരാഷ്ട്രീയവാദ പ്രസ്ഥാനമായ ജമാഅത്തെക്ക് ലക്ഷ്യംതെറ്റിയതിൽ എതിർപ്പുള്ളവരാണ് സംഘടിക്കുന്നത്. ആദർശപരമായും ധാർമ്മികമായും വന്ന നയ വ്യതിയാനത്തിനെതിരെ പ്രതികരിക്കുന്നവർ പങ്കാളിയാകും. കഴിഞ്ഞ ദിവസത്തെ വിമതകൂട്ടായ്മയുടെ തടുർച്ചയാണിത്.
റമസാന്ശേഷമാകും യോഗം. ജമാഅത്തെയുമായി ഭിന്നിച്ചുനിൽക്കുന്ന മുൻകാല പ്രവർത്തകരെ സമൂഹമാധ്യമഗ്രൂപ്പുകളിലൂടെ യോജിപ്പിച്ചാണ് പൊതുവേദിയിൽ എത്തിക്കുക. സംഘടനയിൽ ജനാധിപത്യമില്ല, നേതൃതലത്തി ൽ അഴിമതിയാണ് എന്നീ അഭിപ്രായങ്ങൾ പലതലങ്ങളിൽ ശക്തമാണ്. ചോദ്യംചെയ്യു്നനവരേയും വിമർശിക്കുന്നവരേയും നിശബ്ദരാക്കുകയാണ്. മുഖപത്രമായ മാധ്യമത്തിലെ അഴിമതിയടക്കം സംെരക്ഷിക്കുന്നത് ചോദ്യംചെയ്തതിന് പുറത്തായവരുണ്ട്.
ശൂറ അംഗമായ ഖാലീദ് മൂസ നദ്വിക്കെതിരായ നടപടി ഇതിന്റെ ഭാഗമായിരുന്നു. മുൻ അമീറിന്റെ മക്കൾ, ബന്ധുക്കൾ തുടങ്ങിയവരും യുവജന പ്രവർത്തകരും ജമാഅത്തെ പ്രവർത്തന ശൈലിക്കെതിരെ രംഗത്തുവരുന്നുണ്ട്. കൂടുതൽ ജനാധിപത്യപരവും മതനിരപേക്ഷവുമായ കൂട്ടായ്മയാണ് ഇവർ ലക്ഷ്യമിടുന്നത്. റമദാൻ കഴിഞ്ഞാൽ ഇവർ പുതിയ വേദി രൂപീകരിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]