
മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍മാരുടെ കാലമാണ് ഇത്. എന്തൊരു കാര്യത്തിലും പൊതുജനം ഇത്തരക്കാരുടെ അഭിപ്രായവും പരിഗണിക്കും. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വീഡിയോകളായും, സ്റ്റോറികളായും ഇത്തരക്കാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ അല്ലെങ്കില്‍ പോസ്റ്റുകളെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. അതിനാല്‍ തന്നെ എന്തെങ്കിലും പ്രൊഡക്ട് പരസ്യം ചെയ്യാനുള്ളവര്‍ക്കും മികച്ചൊരു ഓപ്ഷനാണ് ഇത്തരം സോഷ്യല്‍ മീഡിയ ഇന്ഫ്ലൂവെന്സര്മാരെയാണ്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പരസ്യം ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ നല്‍കിയതാണ്. അത് പെയ്ഡ് അല്ല, അയാളുടെ ആവശ്യത്തിന് വേണ്ടിയാണ്. അതേ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സറുടെ വരനെ തേടിയുള്ള പരസ്യമാണ് ചര്‍ച്ചയാകുന്നത്. എന്താണ് ഇത്രയും വൈറലാകാന്‍ കാരണമെന്ന് അറിയുമ്പോഴെ അതിന്റെ രസകരമായ കാര്യം മനസിലാകൂ.
അടുത്തിടെ സോഷ്യൽ മീഡിയ ഇന്‍ഫ്ലൂവെന്‍സറാണെന്ന് വിശേഷിപ്പിച്ച് റിയ എന്ന സ്ത്രീ നല്കിയ മാട്രിമോണിയൽ പരസ്യമാണ് വാര്‍ത്തയുടെ അടിസ്ഥാനം. ജീവിത പങ്കാളിയുടെ ഗുണങ്ങളായി റിയ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ന്യൂജെന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
റിയയുടെ മാട്രിമോണിയൽ പരസ്യത്തിലെ ആവശ്യം ഇങ്ങനെയാണ്. വരന് സോഷ്യല്‍ മീഡിയയില്‍ തനിക്കൊപ്പം വീഡിയോ ചെയ്യാന്‍ സന്നദ്ധനായിരിക്കണം. അതായത് ക്യാമറ പേടി പാടില്ല. ഒപ്പം വീഡിയോ എഡിറ്റ് ചെയ്യാന്‍ പ്രീമിയര്‍ പ്രോ അറിയുന്നയാളായിരിക്കണം എന്നാണ് മറ്റൊരു ആവശ്യം. ഒപ്പം ഈ നിബന്ധനകള്‍ക്ക് യെസ് പറയും മുന്‍പ് ആമസോണ്‍ മിനിടിവി സീരിസ് ഹാഫ് ലവ്, ഹാഫ് അറൈഞ്ച്ഡ് കണ്ടിരിക്കണമെന്നും വിവാഹ പരസ്യത്തില്‍ പറയുന്നുണ്ട്.
ഈ മാട്രിമോണിയൽ പരസ്യം വന്‍ ശ്രദ്ധയാണ് സോഷ്യല്‍ മീഡിയയില്‍ നേടുന്നത്. ഭര്‍ത്താവിന് പകരം ഒരു എഡിറ്ററെയും മാനേജറെയും നിയമിച്ചാല്‍ പോരെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ചിലര്‍ റിയയുടെ പരസ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇതാണ് ന്യൂജെന്‍ വിവാഹ പരസ്യം എന്നാണ് ചിലര്‍ പറയുന്നത്. ‘ന്യൂജെന്‍ മാട്രിമോണിയല്‍ പരസ്യം പ്രോ മാക്സ്’ എന്നാണ് ഒരാള്‍ ഈ പരസ്യത്തെ വിശേഷിപ്പിച്ചത്. പലരും പരസ്യത്തില്‍ പറഞ്ഞതുപോലെ ഒരു ജീവിത പങ്കാളിയെ റിയയ്ക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.
Last Updated Oct 28, 2023, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]