ചുരുക്കം ചില കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. നൃത്ത റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ സാനിയ ബാല്യകാല സഖി എന്ന ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. പിന്നീട് അപ്പോത്തിക്കിരി എന്ന ചിത്രത്തിലും വേഷമിട്ടു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
സിനിമയില്‍നിന്ന് ഒരു ഇടവേളയെടുത്ത് ഉപരിപഠനത്തിനായി ലണ്ടനില്‍ പോയിരിക്കുകയായിരുന്നു സാനിയ. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്സ് എന്ന സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ ‘ ആക്ടിങ് ആന്‍ഡ്പെര്‍ഫോമന്‍സ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സെപ്റ്റംബറില്‍ കോഴ്സ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ സിനിമയിലേക്ക് തന്നെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സാനിയ.
മൂന്ന് വര്‍ഷം നീണ്ടു നില്ക്കുന്ന കോഴ്സിനിടയില്‍ പഠനത്തിന്റെ ദിനങ്ങളും കരാര്‍ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മില്‍ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ ഇക്കാര്യം അറിയിച്ചത്.
‘ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ മാടി വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് ചില പദ്ധതികള്‍ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മില്‍ ക്ലാഷായി. ലീവും അനുവദിക്കപ്പെട്ടില്ല. അതുകൊണ്ട് ഗിയര്‍ മാറ്റാന്‍ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചു വരുന്നു’- സാനിയ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]