ലാഹോർ
പാകിസ്ഥാനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 123 റൺ ലീഡ്. ഓസീസ് ഉയർത്തിയ 391 റണ്ണിനെതിരെ ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 268 റണ്ണിന് പുറത്തായി.
അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നാല് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കുമാണ് പാകിസ്ഥാനെ അരിഞ്ഞിട്ടത്. ഓപ്പണർ അബ്ദുള്ള ഷഫീഖ് (81), അസ്ഹർ അലി (78), ബാബർ അസം (67) എന്നിവർ തിളങ്ങി.
പാകിസ്ഥാന്റെ അവസാന എട്ട് വിക്കറ്റുകൾ 54 റണ്ണെടുക്കുന്നതിനിടെ നഷ്ടപ്പെട്ടു. മൂന്നാം ദിവസം കളിനിർത്തുമ്പോൾ ഓസീസ് വിക്കറ്റ് പോവാതെ 11 റണ്ണെടുത്തു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]