സിബിഎസ്ഇ കലോത്സവം “ഭവ്യം – 2023 “ൽ അരവിന്ദ സ്കൂൾ ജേതാക്കൾ ; വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ റണ്ണർ അപ്പും ; കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം നേടി ; സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.
എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു സ്വന്തം ലേഖകൻ കോട്ടയം : സിബിഎസ്ഇ കലോത്സവം “ഭവ്യം – 2023 “ൽ പള്ളിക്കത്തോട് അരവിന്ദ സ്കൂൾ ജേതാക്കൾ. 815 പോയിന്റോടെ സ്കൂൾ കിരീടം സ്വന്തമാക്കി. 741 പോയിന്റ്ടെ വടവാതൂർ ഗിരിദീപം ബഥനി സ്കൂൾ റണ്ണർ അപ്പും 717 പോയിന്റോടെ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം നേടി. കാറ്റഗറി ഒന്നിൽ 65 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ കിരീടം നേടി.
57 പോയിന്റോടെ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ രണ്ടാം സ്ഥാനവും 56 പോയിന്റോടെ കോട്ടയം ചിന്മയ വിദ്യാലയ മൂന്നാം സ്ഥാനവും നേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറ്റഗറി രണ്ട് , മൂന്ന് , നാലിൽ അരവിന്ദ വിദ്യാമന്ദിരമാണ് കിരീടം നേടിയത്.
കാറ്റഗറി രണ്ടിൽ 153 പോയിന്റ് ഓടെ അരവിന്ദ വിദ്യാമന്ദിരം കിരീടം നേടി.. 150 പോയിന്റ് ഓടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും 124 പോയിന്റ ടെ പാല ചാവറ പബ്ലിക്ക് സ്കൂളും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
കാറ്റഗറി 3 ൽ 274 പോയിന്റോടെ യാണ് അരവിന്ദ വിദ്യാമന്ദിരത്തിന്റെ കിരീട നേട്ടം.
266 പോയിന്റോടെ പാലാ ചാവറ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 265 പോയിന്റോടെ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി 4 ൽ 305 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം കിരീടം നേടി.
282 പോയിന്റ്റ ടെ ഗിരിദി പം ബഥനി സെൻട്രൽ സ്കൂളും 264 പോയിന്റോടെ കളത്തിപ്പടി മരിയൻ സിനിയർ സെക്കണ്ടറി സ്കൂളും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. സെക്കണ്ടറി സ്കൂൾ വിഭാഗത്തിൽ കിഴൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 389 പോയിന്റോടെ ഒന്നാം സ്ഥാനവും 313 പോയിന്റോടെ ഈരാറ്റുപേട്ട
നടയ്ക്കൽ ഗൈഡൻസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ഗവ.
ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. സംവിധായകൻ ആർ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു.
സഹോദയ വൈസ് പ്രസിഡന്റ് ഫാ.ഷിജു പാറത്താനം, അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് എൻ. മനോജ്, അരവിന്ദ പ്രിൻസിപ്പൽ ആർ.സി.
കവിത, സഹോദയ ട്രഷറർ ഫ്രാങ്ക്ളിൻ മാത്യു എന്നിവർ പ്രസംഗിച്ചു Related … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]