മോഷ്ടിച്ച മൊബൈൽ ഫോണിനും പണത്തിനുമൊപ്പം കൈക്കലാക്കിയ ബാഗിൽ മറ്റൊരു ഫോൺ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ…
സ്വന്തം ലേഖകൻ
പാലക്കാട്: ഒറ്റപ്പാലം ലക്കിടിക്ക് സമീപത്തെ സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണിനും പണത്തിനുമൊപ്പം കൈക്കലാക്കിയ ബാഗ് കള്ളനെ കുടുക്കി. മോഷ്ടിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെങ്കിലും ബാഗിനുള്ളിൽ മറ്റൊരു ഫോൺ ഉണ്ടായിരുന്നത് മോഷ്ടാവ് മനസിലാക്കാതെ പോയതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വഴിത്തിരിവായത്.
കേരളത്തിൽ ജോലി തേടിയെത്തിയ പശ്ചിമബംഗാൾ സ്വദേശി ഗോലാഹുസൈനാണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. ലക്കിടിക്ക് സമീപത്തെ ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി രാം വിനായക്കിന്റെ ഒൻപതിനായിരും വില വരുന്ന ഫോണും ആയിരം രൂപയുമാണ് പ്രതി മോഷ്ടിച്ചത്. ഇതൊടൊപ്പമുണ്ടായിരുന്ന ബാഗും യുവാവ് കൈക്കലാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ഫോണും പണവും നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതിനിടെയാണ് കാണാതായ ബാഗിൽ പഴയ ഫോൺ ഉഉണ്ടെന്ന വിവരം പരാതിക്കാരൻ പൊലീസിനെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ഗുരുവായൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഗുരുവായൂർ ക്ഷത്ര പരിസരത്ത് നിന്നും യുവാവിനെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]