വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രോസിക്യൂഷൻ നടപടികൾക്കായി സർക്കാരിനെ സമീപിച്ച് അന്വേഷണസംഘം
സ്വന്തം ലേഖകൻ
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്കായി അന്വേഷണസംഘം സര്‍ക്കാരിനെ സമീപിച്ചു.
അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് കൈമാറി. നാല് ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബര്‍ 22ന് പ്രോസിക്യൂഷൻ അപേക്ഷ അന്വേഷണ സംഘത്തിന്റെ തലവനായ മെഡിക്കല്‍ കോളജ് എ.സി.പി സുദര്ശൻ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ എട്ട് കാര്യങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ തിരിച്ചയച്ചു. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന വിണ്ടും സമരം പ്രഖ്യപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തലുകള്‍ വരുത്തി വീണ്ടും അപേക്ഷ കൈമാറിയത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല് മീണ ഡി.ജി.പിക്ക് കൈമാറിയ അപേക്ഷ ഉടൻ സര്‍ക്കാറിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ആയതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാൻ സര്‍ക്കാരിന്റെ തന്നെ അനുമതി ആവശ്യമാണ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി മേധാവി ഡോ. രമേശൻ, ഹര്‍ഷിനയെ ചികിത്സിച്ച ഡോ. ഷഹന, സ്റ്റാഫ് നഴ്സ് രഹന, മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]