
സ്വകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോൾ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളെ വെട്ടിലാക്കി കൊണ്ട് പരീക്ഷാസമയത്ത് തന്നെ സമരം വേണ്ടായിരുന്നുവെന്നും സർക്കാർ നിശ്ചയിച്ച സമയത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുന്നുണ്ട്. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധന പ്രശ്നമുണ്ടാക്കിയാൽ പൊലീസ് സഹായം തേടാനും നിർദേശമുണ്ട്. അതേസമയം, സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിൽ തലസ്ഥാന നഗരിയിലെ ബസ് ഉടമകൾ പങ്കെടുത്തില്ല.നഗരത്തിലെ മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നതായാണ്. ബസ് സർവീസ് നടത്താനാണ് ഉടമകളിൽ നിന്നും തങ്ങൾക്ക് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]