
തളിപ്പറമ്പ്: സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് എത്തിയ കുട്ടി വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തലനാരിഴയ്ക്കാണ് കുട്ടി മരണത്തിൽ നിന്നും രക്ഷപെടുന്നത്. ഇടവഴിയിൽ നിന്നും സൈക്കിളുമായി പാഞ്ഞു വരുന്ന കുട്ടി ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡിന്റെ എതിർവശത്തേക്ക് തെറിച്ചു പോവുകയായിരുന്നു. കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. സമീപത്തുള്ള വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽനിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളിൽ വന്ന കുട്ടി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്ആർടിസി ബസിന് തൊട്ടുമുൻപിൽ തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു. ബൈക്കിന് തൊട്ടുപിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് സൈക്കിളിന് മുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു.
ബസിന് പിന്നാലെ എത്തിയ കാർ അപകടം കണ്ട് നിർത്തുകയും ചെയ്തു. പിന്നാലെ ബസും നിർത്തി. കരണം മറിഞ്ഞ് റോഡിന്റെ മറുഭാഗത്തേക്ക് വീണ കുട്ടി എഴുന്നേറ്റ് നിൽക്കുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് കുട്ടി പറഞ്ഞത്. എൽഎസ്എസ് പരീക്ഷ ജയിച്ചതിന് പിതാവ് വാങ്ങി നൽകിയ സൈക്കിളുമായി കൂട്ടുകാരനൊപ്പം എത്തിയപ്പോൾ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിരലിന് ചെറിയ പരുക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി.
The post സൈക്കിൾ ബൈക്കിൽ തട്ടി മറിഞ്ഞു; പിന്നാലെ പാഞ്ഞെത്തി കെഎസ്ആർടിസി ബസ്; അത്ഭുതകരമായി രക്ഷപെട്ട് ബാലൻ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]