
തിരുവനന്തപും: ടിക്കറ്റ് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഇന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. ബസ് ചാര്‍ജ് 12 രൂപയാക്കി വര്‍ധിപ്പിക്കണം, കിലോമീറ്ററിന് ഒരു രൂപ പത്ത് പൈസയാക്കി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരം നടത്തുന്നത്. എന്നാല്‍ ബസ് സമരത്തെ നേരിടാന്‍ കൂടുതല്‍ കെഎസ്ആര്‍ടീസി സര്‍വീസുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷെ സ്കൂള്‍ കുട്ടികള്‍ക്കുള്ള വാര്‍ഷിക പരീക്ഷ ആരംഭിച്ചതിനാല്‍ സമരം വിദ്യാര്‍ഥികളെയും പ്രതികൂലമായി തന്നെ ബാധിക്കും.
എന്നാല്‍ കെ എസ് ആര് ടി സി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും. ഈ മാസം 30 നടക്കുന്ന എല്‍ഡിഎഫ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച് തീരമാനമുണ്ടാകുന്നത്. എന്നാല്‍ കോവിഡ് കാലത്തെ വാഹന നികുതി ഒഴുവാക്കണമെന്ന വിദഗ്ദ സമതിയുടെ ശുപാര്‍ശയും പാലിക്കപ്പെട്ടില്ല. ഇതിനെതിരെയും സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.
എന്നാല്‍ ഇന്ധന വിലവര്‍ധനവോടെ സാധന സാമഗ്രികള്‍ക്കും വലിയ വിലയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധനവ് ജനങ്ങള്‍ക്ക് മേലുള്ള ഇരട്ടപ്രഹരമാണ്. ഇതോടെയാണ് സര്‍ക്കാര്‍ കുഴഞ്ഞത്. എന്നാല്‍ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്കി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാര്‍ജ് വര്‍ധനയില്‍ എല്‍ ഡി എഫി ന്റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളില്‍ ഓട്ടോ ടാക്സി പണി മുടക്കും തുടങ്ങിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]