
ചീമേനി
അനശ്വരരായ ചീമേനി രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി.1987 മാര്‍ച്ച് 23ന് കോണ്‍ഗ്രസ് ഗുണ്ടാപ്പട നിഷ്ഠൂരം കൊലപ്പെടുത്തിയ കെ വി കുഞ്ഞിക്കണ്ണന്, പി കുഞ്ഞപ്പന്, എം കോരന്, സി കോരന്, ആലവളപ്പില്‍ അമ്പു എന്നിവരെയാണ് നാട് സമുചിതം അനുസ്മരിച്ചത്.
ചീമേനി രക്തസാക്ഷി നഗറില്‍ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് പി ജനാര്ദനന് അധ്യക്ഷനായി.
കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്ചന്ദ്രന്, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം രാജഗോപാലന്‍ എംഎല്‍എ, വി വി രമേശൻ, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റിയംഗം കെ പി വത്സലന്‍, ഏരിയാ സെക്രട്ടറി കെ സുധാകരന്, കെ കുഞ്ഞിരാമൻ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എം കെ നളിനാക്ഷന് സ്വാഗതം പറഞ്ഞു. കയ്യൂരിലെ ചീമേനി രക്തസാക്ഷിമണ്ഡപത്തില്‍ എം വി ബാലകൃഷ്ണന് പതാക ഉയർത്തി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]