പി സി ജോർജിന്റെ ജനപക്ഷം സെക്കുലർ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. എന്നാൽ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.(Shone George in bjp office)
എൻഡിഎയിൽ ലോക്സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. ഇന്ന് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.
നേരത്തെ എൻ ഡി എ കൊപ്പം നിന്നയാളാണ് പി സി ജോർജ്. തൃക്കാക്കര തെരഞ്ഞടുപ്പിൽ അദ്ദേഹം കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവ് എന്ന സാധ്യതയാണ് കൂടിക്കച്ചയിലൂടെ തെളിയുന്നത്.
Story Highlights: Shone George in bjp office
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]