തമിഴകത്തിന്റെ വൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. വിജയ്യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കനഗരാജ് ചിത്രം ലിയോക്ക്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.(leo movie becomes highest grossing tamil film)
ബാഡാസ് മാ എന്ന ഗാനത്തിലെ വരികൾ കുറിച്ചുകൊണ്ടാണ് സ്വപ്ന നേട്ടത്തേക്കുറിച്ച് നേട്ടത്തേക്കുറിച്ച് നിർമാതാക്കൾ ട്വീറ്റ് ചെയ്തത്. പുതിയ പോസ്റ്ററും ഇതിനൊപ്പം അവർ പുറത്തിറക്കി.റിലീസ് ചെയ്ത് ആഗോളതലത്തിൽ ഏഴുദിവസം കൊണ്ട് 461 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ഞൂറ് കോടി തീയറ്റർ കളക്ഷൻ എന്ന നേട്ടമാണ് ഇനി ലിയോക്ക് മുന്നിലുള്ളത്. ഏഴാം ദിവസം 266 കോടി രൂപയാണ് ലിയോ ഇന്ത്യയിൽ നിന്നുമാത്രം നേടിയത്.
വിജയ് യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മാർട്ടിൻ സ്കോർസിയുടെ ഡി ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്. ‘ലിയോ’യുടെ കേരള വിതരണാവകാശം കേരള സ്വന്തമാക്കിയത് ഗോകുലം മൂവീസ് ആണ്.
Story Highlights: leo movie becomes highest grossing tamil film
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]