
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വിമാനം കത്തിച്ച് മോക്ഡ്രിൽ നടത്തി. വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ചാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്ഡ്രിൽ.
റൺവേയിൽ വെച്ചാണ് വിമാനത്തിന് തീ പിടിപ്പിച്ചത്. വിമാനത്താവളത്തിലെ ഫയർ എൻജിനുകൾ എത്തിച്ച് തീ അണയ്ക്കുകയും അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്ന രംഗങ്ങൾ ആവിഷ്കരിച്ചു.
ഡിജിസിഎ നിർദേശമനുസരിച്ചാണ് രണ്ട് വർഷത്തിലൊരിക്കൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്റ്റ് എമർജൻസി മോക്ഡ്രിൽ നടത്തുന്നത്. അപകടമുണ്ടായാൽ എത്രസമയത്തിനകം രക്ഷാപ്രവർത്തനം സാധ്യമാകും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് മോക്ഡ്രിൽ.
ജില്ലാഭരണകൂടം, പോലീസ്, അഗ്നിരക്ഷാസേന, എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ്, ഇൻഡിഗോ എയർലൈൻസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണിത്. കണ്ണൂർ മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ആളുകളെ എത്തിച്ചത്.
The post കണ്ണൂർ വിമാനത്താവളത്തിൽ വിമാനം കത്തിച്ച് മോക്ഡ്രിൽ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]