

ഐക്യരാഷ്ട്രസഭയെ മാനിക്കാൻ ലോക ചട്ടമ്പി രാജ്യങ്ങൾ തയ്യാറാവണം : കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ വൈക്കം താലൂക്ക് കമ്മിറ്റി
സ്വന്തം ലേഖകൻ
വൈക്കം :ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകൾ ചട്ടമ്പി രാജ്യങ്ങൾ മാനിക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ആയിരങ്ങളുടെ പ്രതിഷേധത്തിരയുർന്ന റാലിയും പാലസ്തീൻ ഐക്യദാർ സംഗമം ആവശ്യപ്പെട്ടു.
ആധുനിക ലോകത്ത് അന്താരാഷ്ട്ര നിയമങ്ങൾ നടപ്പിൽ വരുത്തി ലോകസമാധാനം ഉറപ്പുവരുത്താനാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിക്കപ്പെട്ടത് ലോകരാജ്യങ്ങളുടെ മഹത്തായ കൂട്ടായ്മയെ ധിക്കരിക്കാനാണ് ഭാവമെങ്കിൽ ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികളും വലിയ വില നൽകേണ്ടിവരുമെന്നും യോഗം വിലയിരുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏതെങ്കിലും ജനവിഭാഗത്തോട് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയല്ല മറിച്ച് ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം വളരെ ആസൂത്രിതമായി ഗസ്സയിൽ നടപ്പാക്കുന്ന
വംശിയോ ഉൻമൂലത്തിനെതിരായ ലോക മനസാക്ഷിയുടെ പ്രതിഷേധം ഉയർത്തിക്കാട്ടുക മാത്രമാണ് ഐക്യദാർഢ്യം സംഗമങ്ങളുടെ ലക്ഷ്യം.
താലൂക്ക് പ്രസിഡന്റ് എം.അബു അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സംഗമം നഗരസഭ വൈസ്.ചെയർമാൻ പി.റ്റി സുഭാഷ് ഉദ്ഘാടനം ചെയ്തു. തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം ഉസ്താദ് മഅ്മൂൻ ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു .റഷീദ് മങ്ങാടൻ സ്വാഗതം ആശംസിച്ചു.
സി.സി നിസാർ എം.ബി അമീൻഷാ. പി. എ ഇബ്രാഹിംകുട്ടി, അലി ബാഖവി
ഹുസൈർ ബാക്കവി, ജസീര് ഫൈസാനി,റിയാസ് ദാരിമി, അനസ് ബാക്കവി, അമീൻ കൗസരി, അബ്ബാസ് അസ്ഹരി,ശിഹാബുദ്ധീൻ മൗലവി, എന്നിവർ ഐക്യദാർഢ്യം പ്രസംഗം നടത്തി.
ഷാജി വടകര, നിസാം ഇത്തിപ്പുഴ, ഷാഹുൽ ഹമീദ്, ശിഹാബ് എന്നിവർ നേതൃത്വം നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]