ക്രമരഹിതമായ വായ്പകള്‍ നല്കി; കോടികളുടെ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴു പേർ രാജിവച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം ഏഴുപേരാണ് രാജി വെച്ചത്.
13 അംഗ ഭരണ സമിതിയില്‍ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ കുടിശിക നല്കാനാവാത്ത വിധം പ്രതിസന്ധിയില്‍ ആയിരുന്നു ബാങ്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമരഹിതമായ വായ്പകള്‍ നല്‍കിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയര്‍ന്നിരുന്നു. നിക്ഷേപര്‍ക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]