
ഇസ്ലാമാബാദ്
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമീഷൻ. ഖൈബർ പഖ്തുങ്ക്വയിലെ തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വാത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് പിഴ. പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം എംപിമാരും മന്ത്രിമാരുമുൾപ്പെടെയുള്ളവർ തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ സന്ദർശിക്കരുത്. പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് ഇമ്രാനെ 15ന് കമീഷൻ വിലക്കിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം അദ്ദേഹം അത് ലംഘിച്ചു.
പാർലമെന്റിൽ അവിശ്വാസ പ്രമേയം നേരിടുന്ന ഇമ്രാനെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കി. എതിരാളികളും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അതിന്മേലുള്ള കമീഷൻ നടപടിയും ആയുധമാക്കുകയാണ്. അതേസമയം, തന്റെ പാർടിയായ തെഹ്രീക് ഇ ഇൻസാഫിലെ കാലുമാറ്റക്കാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ സർക്കാർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]