

നെല്ല് സംഭരണത്തിനായി നിർമ്മിച്ച ഗോഡൗണും പരിസരവും മാലിന്യ കൂമ്പാരം ; തിരുവാർപ്പ് നെല്ല് സംഭരണ ഗോഡൗൺ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ അവസ്ഥ ; പ്രതിഷേധവുമായി നാട്ടുകാർ
സ്വന്തം ലേഖകൻ
തിരുവാർപ്പ് : സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തുകളായി മാറാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടക്കുമ്പോൾ തിരുവാർപ്പിൽ നെല്ല് സംഭരണത്തിനായി നിർമ്മിച്ച ഗോഡൗണും പരിസരവും മാലിന്യ കൂമ്പാരമായി മാറുന്നു.
വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നെല്ല് സംഭരണ ഗോഡൗണിലാണ് നിക്ഷേപിക്കുന്നത് . ഇവിടെ വെച്ചാണ് ഹരിത കർമ്മസേനാ പ്രവർത്തകർ അവ തരം തിരിക്കുന്നത് . ഇത് ക്യത്യമായി കേറിപോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പല തരത്തിലുള്ള മാലിന്യമാണ് ഇവിടെ കെട്ടിക്കിടക്കുന്നത് . മഴക്കാലമായതോടെ ഇവ വെള്ളത്തിൽ കലർന്ന് കിടക്കുകയാണ് . ഇതിന് സമീപമാണ് കുടുംബശ്രീയുടെ കെട്ടിടവും സ്ഥിതി ചെയുന്നത്. പരസ്യ പ്രതികരണം ഇല്ലെങ്കിലും ഇവിടുത്തെ മാലിന്യ നിക്ഷേപത്തിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]