
First Published Oct 26, 2023, 11:07 PM IST മുപ്പത് കഴിഞ്ഞാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങണം. 30 കടന്നവര്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് വേണ്ടി ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
30 കടന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം… ഒന്ന്… വിറ്റാമിനുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിന്‍ എ, ബി, സി, കെ2 തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും. രണ്ട്… ഒമേഗ 3 ഫാറ്റി ആസിഡാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിന് ഇവ പ്രധാനമാണ്.
ഇതിനായി സാല്‍മണ്‍ ഫിഷ് പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മൂന്ന്… അയേണ്‍ അഥവാ ഇരുമ്പ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുപ്പത് കടന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട
ഒന്നാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍. ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് പ്രധാന പങ്കാണ് വഹിക്കുന്നത്.
ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ ക്ഷീണത്തിന് കാരണമാകും. ഇത് മറികടക്കാൻ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളായ ചുവന്ന മാംസം, ബീൻസ്, പയർ, ചീര, ധാന്യങ്ങൾ എന്നിവ കഴിക്കുക. നാല്… എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.
കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കാത്സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അഞ്ച്… വിറ്റാമിൻ ഡിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തിന് പ്രതിദിനം 15 മൈക്രോ ഗ്രാം വിറ്റാമിൻ ഡി ആവശ്യമാണ്.
പ്രായമായ വ്യക്തികൾക്ക് കൂടുതൽ വിറ്റാമിൻ ഡി ആവശ്യമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ അത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. ക്ഷീണവും തളര്‍ച്ചയുമാണ് ശരീരത്തിന് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള പ്രധാന ലക്ഷണം.
ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്.
സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. കൂടാതെ പാല്, തൈര്, ബട്ടര്‍, ചീസ് , മഷ്റൂം, മുട്ട, ഓറഞ്ച് തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി നമ്മുക്ക് ലഭിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: വിറ്റാമിന്‍ സിയുടെ കുറവ്; ചര്‍മ്മത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ സൂചനയാകാം… youtubevideo Last Updated Oct 26, 2023, 11:07 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]