

സോളാര്‍ പീഡന കേസ്, ഗണേഷ് കുമാറിന് തിരിച്ചടി: കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി : സോളാര്‍ പീഡന കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി.
കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറിനെയും സോളാര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ തിരുത്തല്‍ വരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലെ ആരോപണങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group