
നടൻ വിനായകനെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ പൊലീസിൽ പരാതി. ചെന്നമംഗലം പഞ്ചായത്ത് അംഗം കെ ടി കെ ടി ഗ്ലിറ്ററാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പട്ടിക ജാതി പട്ടിക വകുപ്പ് മൂന്ന് പ്രകാരം കേസെടുക്കണമെന്ന് കെ ടി ഗ്ലിറ്റർ ആവശ്യപ്പെട്ടു.(Police case against uma thomas on vinayakan issue)
ഉമാ തോമസ് നടത്തിയ വാർത്താ സമ്മേളനത്തിലും ഫേസ്ബുക്ക് പോസ്റ്റിലും വിനായകനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശനങ്ങളാണ് ഉമാ തോമസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ജാതീയമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല.
എന്നാൽ പട്ടിക ജാതി പട്ടിക വകുപ്പ് മൂന്ന് യു പ്രകാരം മറ്റൊരു വിഭാഗത്തിൽപ്പെട്ടയാൾ പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ടയാളെ ജാതീയമായി അധിക്ഷേപിപ്പിക്കണമെന്നില്ല അല്ലാത്തെ അന്തസിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പരാമർശത്തിൽ കേസെടുക്കാം എന്നാണ് കെ ടി ഗ്ലിറ്റർ ആവശ്യപ്പെടുന്നത്.
എന്നാൽ വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ് പറഞ്ഞു. സിനിമയിലേതുപോലല്ല ജീവിതത്തിൽ പെരുമാറേണ്ടത്.
സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല.പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാർ ആണോ എന്ന തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേർ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.
വിനായകന് സ്റ്റേഷന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്കാന് ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു.
ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു.
Story Highlights: Police case against uma thomas on vinayakan issue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]