
കുട്ടികളിലെ പോഷകക്കുറവ് സാധാരണമാണ്. എല്ലാ പോഷകങ്ങളും ലഭ്യമാക്കാൻ വിവിധ തരം ഭക്ഷണങ്ങള്‍ കഴിക്കണമല്ലോ, ഇത് കുട്ടികളില്‍ പ്രായോഗികമാക്കാനാണ് മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരും ഏറെ പ്രയാസപ്പെടാറ്. എന്തായാലും കുട്ടികളില്‍ പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്…
വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കുട്ടിയെ ചെറുതിലേ കഴിപ്പിച്ച് ശീലിപ്പിക്കണം. അല്ലെങ്കില്‍ വലിയ പ്രയാസമാണ്. പോഷകക്കുറവും കാണാം
കഴിവതും പ്രോസസ്ഡ് ഫുഡ്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ കുട്ടികളെ ശീലിപ്പിക്കരുത്. ഇവ ഗുണമില്ലെന്ന് മാത്രമല്ല ദോഷവും ചെയ്യും. ശരിയായ ഭക്ഷണം കുട്ടികള്‍ കഴിക്കാതെയുമാകും
ബ്രേക്ക്ഫാസ്റ്റിന് എപ്പോഴും അല്പം പ്രാധാന്യം അധികം നല്‍കണം. പോഷകങ്ങള്‍ പരമാവധി അടങ്ങിയ ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക
ഓരോ ഭക്ഷണങ്ങളുടെയും ഗുണങ്ങള്‍ കുട്ടികളിലേക്ക് എത്തുംവിധം ഭക്ഷണത്തെ അവരുമായി അടുപ്പിക്കാൻ ശ്രമിക്കണം. ഈ ഇഷ്ടം അവരെ ഭക്ഷണം കഴിപ്പിക്കും
അനാരോഗ്യകരമായ സ്നാക്സുകള്‍ കുട്ടികളെ ശീലിപ്പിക്കാതെ മറിച്ച് ആരോഗ്യകരമായ- വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സ്നാക്സ് അവരെ ശീലിപ്പിക്കുക
ദാഹിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ശീതളപാനീയങ്ങളെ ആശ്രയിക്കുന്ന കുട്ടികളേറെയാണ്. ഇതൊഴിവാക്കി വെള്ളം തന്നെ കുടിപ്പിക്കുക. കരിക്ക്, ജ്യൂസുകള്‍ എന്നിവയും ശീലിപ്പിക്കാം
മറ്റെല്ലാത്തിലുമെന്ന പോലെ ഭക്ഷണകാര്യങ്ങളിലും കുട്ടികള്‍ക്ക് മുതിര്‍ന്നവരാണ് മാതൃക. ഇക്കാര്യം മനസില്‍ വച്ച് നിങ്ങളും ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]