തിരുവനന്തപുരം> 26മത് അന്താരാഷ്ട്ര ചലചിത്രമേളയുടെ ഉദ്ഘാടന വേദി അതിജീവിനങ്ങളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു. പ്രിയപ്പെട്ട
നടി ഭാവനക്കും പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിനും ഒപ്പം വേദിയിലെത്തിയ വിശിഷ്ടാതിഥികളിൽ ഒരാൾ മലയാളിക്കത്ര പരിചിതയായിരുന്നില്ലെങ്കിലും അവേശോജ്വലമായായിരുന്നു സദസ് അവരെയും വരവേറ്റത്. കുർദിഷ് സംവിധായിക ലിസാ ചലാൻ… തീവ്രവാദത്തിന് മുന്നിൽ മുട്ടുമടങ്ങാത്ത ആദർശവതികളായ കുർദ് വനിതകളുടെ പ്രതിനിധി.
തുർക്കിയിലും ഇറാനിലും മറ്റും കുർദ് വംശജർ നേരിടുന്ന അതിക്രമങ്ങളുടെ തുടർച്ചയായി, ഇസ്താംബുളിൽ നടന്ന ഐഎസ് ബോംബാക്രമണത്തിൽ ഇരുകാലും നഷ്ടമായ, ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ. 1987ൽ തുർക്കിയിലെ ടൈഗ്രിസ് നദിക്കരയിലെ ദിയാർബക്കീറിലാണ് ജനനം.
കുർദുകൾക്കെതിരായ തുർക്കി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ അതിരൂക്ഷമായ പ്രദേശങ്ങളിലൊന്നാണിവിടം. ഈ പോരാട്ടങ്ങളുടെ ദൃക്സാക്ഷിയായാണ് ലിസ ജീവിച്ചത്.
ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ മനോഹരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനെ കുറിച്ച് ഞാൻ എപ്പോഴും സങ്കൽപ്പിക്കുമായിരുന്നു. മുതിർന്നപ്പോൾ മനസിലായി അതിനുള്ള ഏറ്റവും നല്ല വഴി സിനിമയാണെന്ന്.
അവിടെ നമുക്കിഷ്ടമുള്ള നമ്മുടെ സങ്കൽപ്പത്തിലുള്ള ലോകത്തെ നിർമിക്കാം- ലിസ പറയുന്നു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]