
വാഷിങ്ടണ്‍- അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്. മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 16 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 22 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് അക്രമികള്‍ ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെപ്പ് നടന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവിയില്‍ പതിഞ്ഞ അക്രമിയുടെയും അവര്‍ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങള്‍ പോലീസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]