
തിരുവനന്തപുരം: മലയാള സിനിമയില്‍ സുരേഷ് ഗോപിയുടെ കരിയറിന് തന്നെ വഴിത്തിരിവായ ചിത്രം ആയിരുന്നു കമ്മീഷ്ണര്‍. 1994 ല്‍ ഇറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. സുരേഷ് ഗോപി ഭരത് ചന്ദ്രന് ഐപിഎസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു.
രഞ്ജി പണിക്കറായിരുന്നു രചന. ഇന്നും കമ്മീഷ്ണറിലെ ഡയലോഗുകള്‍ വന്‍ ഹിറ്റാണ്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയായിരുന്നു സംവിധാനം. ഈ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും എത്തി.ഭരത് ചന്ദ്രന് ഐപിഎസ്. കമ്മീഷ്ണര്‍ ഇറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം 2005 ല്‍ ഇറങ്ങിയത്. കമ്മീഷ്ണറിന്റെ രചിതാവ് രഞ്ജി പണിക്കറായിരുന്നു അത് സംവിധാനം ചെയ്തത്.
ചലച്ചിത്ര രംഗത്ത് നിന്നും ഏതാണ്ട് പിന്‍വാങ്ങിയ രീതിയിലായിരുന്നു സുരേഷ് ഗോപിക്ക് വീണ്ടും വന്‍ തിരിച്ചുവരവ് നല്കിയ ചിത്രമായിരുന്നു ഭരത് ചന്ദ്രന് ഐപിഎസ്. തുടര്‍ന്ന് 2012 ല്‍ രഞ്ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കിംഗ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തിലും ഭരത് ചന്ദ്രന് ഐപിഎസ് എത്തി. എന്നാല്‍ ഈ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.
എന്തായാലും മലയാള സിനിമയിലെ ആക്ഷന്‍ സിനിമ കഥാപാത്രങ്ങള്‍ എടുത്താല്‍ അതില്‍ സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന് ആദ്യസ്ഥാനത്ത് തന്നെയുണ്ടാകും. ഇപ്പോള്‍ വീണ്ടും ഭരത് ചന്ദ്രന് ഐപിഎസ് വെള്ളിത്തിരയില്‍ എത്തുമോ എന്ന ചര്‍ച്ച സജീവമാകുകയാണ്.
അതിന് കാരണമായത് സംവിധായകന് ഷാജി കൈലാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. കമ്മീഷ്ണര്‍ സിനിമയുടെ പഴയ പത്ര പരസ്യം തന്റെ ഇന്‍സ്റ്റഗ്രാമിലിട്ട ഷാജി കൈലാസ് ‘വീ വില്‍ മീറ്റ് എഗെയ്ന്’എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് ഭരത് ചന്ദ്രന് ഐപിഎസ് വീണ്ടും എത്തുന്നതിന്റെ സൂചനയാണ് എന്നാണ് നിറയെ കമന്റുകള്‍ വരുന്നത്. എന്തായാലും പുതിയ പ്രൊജക്ട് സംബന്ധിച്ച് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
കാപ്പയാണ് ഷാജി കൈലാസ് അവസാനമായി ഒരുക്കിയ ചിത്രം. ബിജു മേനോനൊപ്പം അഭിനയിക്കുന്ന ത്രില്ലര്‍ ചിത്രം ഗരുഡനാണ് പുതുതായി സുരേഷ് ഗോപിയുടെതായി തീയറ്ററില്‍ എത്താനുള്ള ചിത്രം.
‘അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്’; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു
അനുരാഗ് കശ്യപിന്റെ ആഗ്രഹം നടത്തിക്കൊടുത്ത് ലോകേഷ്; എല്ലാം അരമിനുട്ടില്‍ കഴിഞ്ഞു.!
Last Updated Oct 26, 2023, 7:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]