
കൊളംബോ
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽനിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക്. ബുധനാഴ്ച ജാഫ്നയിൽനിന്ന് 16 പേര് തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തി. രാമനാഥപുരത്തിനടുത്തുള്ള ദ്വീപിൽനിന്നാണ് ഇതിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ ആറുപേരെ തീരസേന രക്ഷപ്പെടുത്തിയത്. ഭക്ഷ്യ, ഇന്ധന പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെയാണ് ജീവിതമാർഗം തേടി പലരും ഇന്ത്യയിലേക്ക് കടക്കുന്നത്.
ലങ്കയിലെ പെട്രോൾപമ്പുകളിൽ സംഘർഷം തുടരുന്നു. മണിക്കൂറുകളോളം വരിനിന്ന മൂന്ന് വയോധികർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണ് മരിച്ചു. സംഘർഷത്തിനിടയിൽ ഒരാള് കുത്തേറ്റുമരിച്ചു.പേപ്പർ ദൗർലഭ്യത്തെതുടർന്ന് പരീക്ഷകളെല്ലാം റദ്ദാക്കി.
വിദേശനാണ്യത്തിന്റെ ദൗർലഭ്യമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
2019ൽ പള്ളികളിലേക്കുണ്ടായ ബോംബാക്രമണം രാജ്യത്തെ പ്രധാന വിദേശനാണ്യ സമ്പാദനമാർഗമായ വിനോദസഞ്ചാരമേഖലയെ ബാധിച്ചു. കോവിഡ് പ്രതിസന്ധിയോടെ ഈ മേഖല നിശ്ചലമായി. അനിയന്ത്രിത കടമെടുപ്പും പ്രശ്നം വഷളാക്കി. പഞ്ചസാര, ധാന്യങ്ങൾ തുടങ്ങി അത്യാവശ്യ വസ്തുക്കൾപോലും ഇറക്കുമതി ചെയ്യുന്നു. വിദേശനാണ്യം ഇല്ലാതായതോടെ ഇറക്കുമതി പൂർണമായും നിലച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]