

വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; ‘നഗരസഭ ചെയര്പേഴ്സൻ പ്രസ്താവന തിരുത്തി മാപ്പ് പറയണം’
സ്വന്തം ലേഖിക
ഇരിങ്ങാലക്കുട: കുഴിയില്‍ വീണ് വാഹനാപകടത്തില്‍ മടത്തിക്കര സ്വദേശിയും എസ്.എൻ.ബി.എസ് സമാജം ഭരണസമിതി അംഗവും എസ്.എൻ.വൈ.എസ് ട്രഷററും ലോറി ഓണേഴ്സ് അസോസിയേഷൻ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ മുക്കുളം വീട്ടില്‍ ബിജോയ് മരിച്ച സംഭവത്തില്‍ നഗരസഭ ചെയര്പേഴ്സൻ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും തിരുത്തണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമുള്ള ആവശ്യവുമായി സമാജം ഭരണസമിതി.
ബിജോയിയെ ചികിത്സിച്ച സഹകരണ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും സമാജം പ്രസിഡന്റ് എൻ.ബി. കിഷോര്‍ കുമാര്‍, സമാജം വികസന കമ്മിറ്റി കണ്‍വീനര്‍ എം.കെ. വിശ്വംഭരൻ മുക്കുളം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷമായി നികത്താതെ കിടക്കുന്ന കുഴിയില്‍ചാടിയ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നഗരസഭയുടെയും ചെയര്‍പേഴ്സന്റെയും സഹകരണ ആശുപത്രിയുടെയും ഭാഗത്തുനിന്നും ഉണ്ടായത്. കൃത്യമായി ഇ.സി.ജി പരിശോധന പോലും നടത്താൻ ചികിത്സ നടത്തിയവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ആശുപത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ചെയര്പേഴ്സൻ രംഗത്ത് ഇറങ്ങിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരിക അവയവങ്ങളുടെ ലാബ് റിപ്പോര്‍ട്ടിന്റെയും ഫലങ്ങള്‍ കിട്ടിയശേഷം കൂടതല്‍ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഇവര്‍ അറിയിച്ചു. .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]