
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ ബസുടമകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസുകൾ നിർത്തിവയ്ക്കും. ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. എന്നാൽ സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നും അതിലൂടെ വർധനവ് നേടാമെന്നും കരുതേണ്ടെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്.
കൊറോണ മൂലമുണ്ടായ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ സാധിക്കാതെ ബസുടമകൾ വലയുമ്പോഴും അവരെ സഹായിക്കുന്ന ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് അഞ്ച് മാസം മുമ്പ് തന്നെ ബസുടമകൾ മന്ത്രിയെ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ഉടമകൾ താൽകാലികമായി സമരം മാറ്റിവച്ചു. ഇതിനിടയിൽ പലതവണ മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും ചാർജ് വർധനവ് പ്രാബല്യത്തിൽ വന്നില്ല. ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഉടമകൾ തീരുമാനിച്ചത്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ മിനിമം 6 രൂപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. ഒപ്പം അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസി പല റൂട്ടുകളും വെട്ടിക്കുറച്ചിരിക്കുന്നതിനാൽ സമരം ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലാകാനാണ് സാധ്യത.
The post നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]