
സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ നോക്കൗട്ട് ഉറപ്പിച്ച് കേരളത്തിന്റെ വിജയക്കുതിപ്പ്. തുടർച്ചയായി ആറാം മത്സരത്തിലാണ് കേരളം വിജയിക്കുന്നത്. ഇന്നു നടന്ന മത്സരത്തിൽ ഒഡീഷയെയും വീഴ്ത്തി. നവി മുംബൈയിലെ ഡോ. ഡി.വൈ.പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് കേരളം ഒഡിഷയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 184 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒഡീഷ 133 റണ്ണിന് ഓളൗട്ട് ആയി.(Kerala beat odisha by 50 runs in Syed Mushtaq Ali Trophy)
വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ 24 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയ കേരളം നോക്കൗട്ട് ഉറപ്പാക്കി. തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ച വെച്ച് കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റും ശ്രേയസ് ഗോപാൽ 4 വിക്കറ്റും വീഴ്ത്തി. ബേസിൽ തമ്പി ഒരു വിക്കറ്റ് സ്വന്തമാക്കി. ബാറ്റിങ്ങിൽ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തകർപ്പൻ അർധസെഞ്ചറി കേരളത്തിന് മികച്ച സ്കോർ ഉയർത്താൻ സഹായകമായി.
ഓപ്പണർ വരുൺ നായനാർ, വിഷ്ണു വിനോദ് എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും കേരള വിജയത്തിൽ നിർണായകമായി.3 1 പന്തിൽ നിന്ന് 55 റൺസ് നേടിയ സഞ്ജുവും , 38 പന്തിൽ നിന്ന് 48 റൺസ് നേടിയ വരുൺ നായരും ചേർന്നാണ് കേരളത്തിന്റെ സ്കോർ 184 ൽ എത്തിച്ചത്. വിഷ്ണു വിനോദ് 35 റൺസ്, രോഹൻ എസ് കുന്നുമ്മൽ 16, ബാസിത് 5 എന്നിങ്ങനെ ആയിരുന്നു മറ്റ് ബാറ്റർമാരുടെ സ്കോറുകൾ. നാലു വീതം സിക്സും ഫോറും സഹിതമാണ് സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചറി നേടിയത്.
റുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ നിരയിൽ 23 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത സുബ്രാൻഷു സേനാപതി ടോപ് സ്കോററായി. ക്യാപ്റ്റൻ ഗോവിന്ദ പോഡർ (20 പന്തിൽ 27), രാജേഷ് ധൂപർ (19 പന്തിൽ 28) എന്നിവരും തിളങ്ങി.
Story Highlights: Kerala beat Odisha by 50 runs in Syed Mushtaq Ali Trophy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]