
നാഗര്‍കോവില്‍- വെള്ളിയാഴ്ച വിവാഹം നിശ്ചയിച്ച യുവാവ് തമിഴ്നാട്ടില്‍ പീഡനക്കേസില്‍ അറസ്റ്റില്‍.
രണ്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ലാബ് അസിസ്റ്റന്റായ വൈരവനെ (35)യാണ് കോട്ടാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടാറിലെ ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ നേരത്തെ ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ പ്രതിയാണ് വൈരവന്.
റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്) ആന്റണി സുരേഷ് സിംഗ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ കോട്ടാര്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നത്.
ഈ കേസില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കൂടി മെഡിക്കല്‍ സൂപ്രണ്ട് സുന്ദരവദനത്തിന് ഓണ്‍ലൈനായി പരാതി നല്‍കിയത്. അവര്‍ കോട്ടാര്‍ പോലീസിന് നേരിട്ട് പരാതികള്‍ കൈമാറുകയും ചെയ്തു.
കോളേജിലെ ലാബ് അസിസ്റ്റന്റ് ശുചീന്ദ്രത്തിന് സമീപം കാക്കമൂരില് താമസിക്കുന്ന വൈരവന് പരാതിക്കാരെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച (ഒക്ടോബര്‍ 27) വിവാഹം നടക്കാനിരുന്ന വൈരവനെ പോലീസ് ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
