

ഭവന വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങി; കുടിശിക വരുത്തിയതിന്റെ പേരില്‍ വീട്ടമ്മയുടെ വീട് അടിച്ച് തകർത്ത് ഫൈനാൻസ് കമ്പനി; നടപടി സ്വീകരിക്കാതെ പൊലീസ്; കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭവന വായ്പ എടുത്ത സ്ത്രീയുടെ വീട് കുടിശിക വരുത്തിയതിന്റെ പേരില്‍ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കേസെടുത്തു. റൂറല്‍ എസ്.പി, കാട്ടാക്കട ഡിവൈ.എസ്.പി, തഹസില്‍ദാര്‍ എന്നിവരോട് നവംബര്‍ ഒന്‍പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ചെയര്മാന് അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.
പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ഫൈനാന്‍സ് ലിമിറ്റഡില്‍ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണ സമയം കുടിശിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയച്ചു. ഈ വര്‍ഷം ജൂണ്‍ 26ന് 100 രൂപ മുദ്രപത്രത്തില്‍ 2,00,000 രൂപ നല്‍കണമെന്ന് പരാതിക്കാരിയോട് എഴുതി വാങ്ങുകയും ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. ഈ സംഭവത്തില്‍ പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പരാതി. കൂടാതെ 13,000 രൂപയും മകളുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. വിഷയത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പിന്നാലെയാണ് കമ്മീഷന് ഇടപെടല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]